Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Danger Trap

Kannur

അപകടക്കെണിയായി ട്രാ​ൻ​സ്ഫോ​ർ​മ​ർ

ച​പ്പാ​ര​പ്പ​ട​വ്: തി​ര​ക്കേ​റി​യ മേ​ത്തു​രു​മ്പ ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി 11 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​ർ. ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സു​ര​ക്ഷാ വേ​ലി ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ളും യാ​ത്രി​ക​രും.

തൊ​ട്ട​ടു​ത്തു​ത​ന്നെ സ​ബ്സ്റ്റേ​ഷ ൻ ​ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​നോ​ട് ചേ​ർ​ന്നാ​ണ്. ഇ​വി​ടെ​യു​ള്ള വ​ഴി​വി​ള​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​കാ​ശി​ക്കാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​ണ്. എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up